ഇന്ത്യൻ ടീമിനായി അത്ഭുതങ്ങൾ കാണിക്കാൻ റുതുരാജിനാകും, പ്രശംസയുമായി ഹാർദ്ദിക്

തിങ്കള്‍, 3 ഏപ്രില്‍ 2023 (16:09 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഗംഭീര പ്രകടനവുമായി തിളങ്ങിയ ചൈന്നൈ സൂപ്പർ കിംഗ്സ് താരം റുതുരാജ് ഗെയ്ക്ക്‌വാദിനെ പ്രശംസിച്ച് ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യ. മത്സരത്തിൽ റുതുരാജ് 50 പന്തിൽ നേടിയ 92 റൺസാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. ഒരു ഘട്ടത്തിൽ ചെന്നൈ 220-230 റൺസ് വരെ എത്തുമെന്ന് തോന്നിച്ചതായി റുതുരാജിൻ്റെ പ്രകടനത്തെ പറ്റി പറയവെ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു.
 
റുതുരാജ് കളിച്ച പല പന്തുകളും മോശം പന്തുകളെന്ന് പറയാൻ സാധിക്കാത്ത പന്തുകളായിരുന്നു. ഒരു ബൗളിംഗ് യൂണിറ്റിൻ്റെ നായകനെന്ന നിലയിൽ അത് എന്നെ കൂടുതൽ കഷ്ടത്തിലാക്കുകയാണ് ചെയ്യുന്നത്. അതിൻ്റെ ഫുൾ ക്രെഡിറ്റ് ഞാൻ അവന് നൽകുന്നത്. ഇത്തരത്തിൽ മികച്ച പ്രകടനം അവൻ തുടരുകയാണെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി വലിയ അത്ഭുതങ്ങൾ നടത്താൻ ഭവിയിൽ അവന് സാധിക്കും. അവന് അതിനുള്ള ഗെയിം ഉണ്ട് പാണ്ഡ്യ പറഞ്ഞു.
 
 അതേസമയം ചെന്നൈ ഹെഡ് കോച്ച് കൂടിയായ മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമ്മിംഗും താരത്തെ പ്രശംസിച്ചു. ഒരു ക്ലാസ് പ്ലെയറാണ് റുതുരാജെന്നും അവന് പവറും ടച്ചും എല്ലാം ഉണ്ടെന്നും അതിൻ്റെയെല്ലം ഒരു ഷോ ആയിരുന്നു കഴിഞ്ഞ മത്സരത്തിൽ കണ്ടതെന്നും അവനെ കണ്ടിരിക്കാൻ തന്നെ സുഖമുള്ള കാഴ്ചയാണെന്നും ഫ്ളെമിംഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍