Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

അഭിറാം മനോഹർ

വെള്ളി, 4 ഒക്‌ടോബര്‍ 2024 (11:17 IST)
Indian women's team,Cricket
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മത്സരം ആരംഭിക്കുക. ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
 
 അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട 2 ഗ്രൂപ്പുകളിലായി 10 രാജ്യങ്ങളാണ് ടി20 ലോകകപ്പില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ,ശ്രീലങ്ക,ന്യൂസിലന്‍ഡ്,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണുള്ളത്. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. 9ന് ശ്രീലങ്കയ്‌ക്കെതിരെയും 13ന് ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. 2020ല്‍ ഫൈനലില്‍ എത്തിയെങ്കിലും ഇന്ത്യ ഓസ്‌ട്രേലിയയോടെ പരാജയപ്പെട്ടിരുന്നു. കന്നി ലോകകിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം ഇറങ്ങുന്നത്.
 
 ഇന്ത്യന്‍ സംഘത്തില്‍ ഇത്തവണ 2 മലയാളി താരങ്ങളുണ്ട്. വയനാട് മാനന്തവാടി സ്വദേശി സജ്‌ന സജീവന്‍, തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികളാണ് ടീമിലുള്ളത്.
 
 ഇന്ത്യന്‍ ടീം: ഹര്‍മന്‍ പ്രീത് കൗര്‍(ക്യാപ്റ്റന്‍),സ്മൃതി മന്ദാന, ഷെഫാലി വര്‍മ,ദീപ്തി ശര്‍മ,ജെമീമ റോഡ്രിഗസ്,റിച്ച ഘോഷ്,യസ്തിക ഭാട്ടിയ,പൂജ വസ്ത്രാകര്‍,അരുന്ധതി റെഡ്ഡി,രേണുക സിങ്,ദയാളന്‍ ഹേമലത,ആശ ശോഭന,രാധ യാധവ്,ശ്രേയങ്ക പാട്ടീല്‍,സജന സജീവന്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍