വില്യംസണെ പോലെ പിന്തുണ നൽകുന്ന ക്യാപ്‌റ്റനെ കിട്ടിയാൽ പിന്നെ അതിൽ കൂടുതലൊന്നും വേണ്ട: ഉമ്രാൻ മാലിക്
ചൊവ്വ, 19 ഏപ്രില്‍ 2022 (16:20 IST)
ഐപിഎൽ പതിനഞ്ചാം സീസണിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങ്ഗളിലൊരാളാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജമ്മു കശ്‌മീർ താരം ഉമ്രാൻ മാലിക്. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ബൗളർ എന്നതിൽ നിന്നും ലൈനിലും ലെങ്‌ത്തിലും കൂടി കൃത്യത പുലർത്താനായതോടെ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബൗളറായി താരം മാറികഴിഞ്ഞു.
ഇപ്പോളിതാ ബൗളിങ്ങിലെ ഇഷ്ടങ്ങളെ പറ്റിയും ടീം നായകൻ കെയ്‌ൻ വില്യംസണെ പറ്റിയും അഭിപ്രായം പ്രകടിപ്പിചിരിക്കുകയാണ് ഉമ്രാൻ മാലിക്. ഞാൻ ബാറ്റ്സ്മാന്റെ സ്റ്റംമ്പ് തെറിപ്പിക്കാനും ഹെൽമറ്റിലേക്ക് ബൗൺസറുകൾ വർഷിക്കാനും ഇഷ്ടപ്പെടുന്നു.
ഹെൽമെറ്റിലേക്ക് പന്തെറിയുന്നതിൽ 2 കാരണങ്ങളുണ്ട്.ഒന്ന് എന്റെ പേസ് ബാറ്ററെ പരാജയപ്പെടുത്തിയെന്ന തോന്നൽ ലഭിക്കും. രണ്ടാമത് പേടിച്ച ബാറ്റർ കൂറ്റനടികൾക്ക് ശ്രമിക്കില്ല. ഉമ്രാൻ മാലിക് പറഞ്ഞു.അതേസമയം തന്റെ മാറ്റത്തിൽ ഹൈദരാബാദ് നായകൻ കെയ്‌ൻ വില്യംസണിന് സുപ്രധാന പങ്കുണ്ടെന്നും ഉമ്രാൻ പറയുന്നു.
കെയ്‌ൻ വില്യംസൺ മികച്ച നായകനാണ്. ഒരു സിക്‌സോ,ഫോറോ വഴങ്ങിയാൽ നീ സന്തുഷ്ടനാണോ എന്നാണ് വില്യംസൺ ചോദിക്കുക. ഇത്തരത്തിൽ ഒരു ക്യാപ്‌റ്റൻ നൽകിയാൽ അതിൽ കൂടുതലൊന്നും ബൗളർക്ക് ആവശ്യപ്പെടാനാകില്ല. ഉമ്രാൻ മാലിക് പറഞ്ഞു.