നിങ്ങളൊന്നും ഐപിഎല്ലിൽ കാണാത്ത ഒരു റാഷിദ് ബിഗ്‌ബാഷിലുണ്ട്, ബാറ്റിങ്ങിലും മാജിക് കാണിച്ച് റാഷിദ് ഖാൻ

തിങ്കള്‍, 18 ഏപ്രില്‍ 2022 (14:30 IST)
ലോകമെങ്ങുമുള്ള ക്രിക്കറ്റ് ലീഗുകളിൽ കഴിവ് തെളിയിച്ച താരമാണ് അഫ്‌ഗാനിന്റെ സൂപ്പർതാരം റാഷിദ് ഖാൻ. ഐപിഎ‌ല്ലിൽ തന്റെ ബൗളിങ് പ്രകടനം കൊണ്ട് വിസ്‌മയങ്ങൾ തീർത്തിട്ടുണ്ടെങ്കിലും ബാറ്റിങ്ങിലെ റാഷിദിന്റെ മറ്റൊരു മുഖം അത്ര പരിചിതമായിരുന്നില്ല.
 
എന്നാൽ മറ്റ് പല ലീഗുകളിലും ബാറ്റ് കൊണ്ട് ഫിനിഷർ റോൾ ചെയ്‌ത് തീർത്ത് പരിചയമുള്ള താരമാണ് റാഷിദ്. ആ സത്യം ഐപിഎല്ലിൽ മനസിലാക്കാൻ ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സുമായുള്ള മത്സരം വരേണ്ടിവന്നു എന്നുമാത്രം. ചെന്നൈയ്ക്കെതിരെ ക്യാപ്‌റ്റനായും ബൗളറായും തിളങ്ങിയ റാഷിദ് നിർണായക ഘട്ടത്തിൽ ക്രീസിലെത്തി ടീമിന്റെ വിജയമുറപ്പിക്കാൻ ബാറ്റ് കൊണ്ട് തിളങ്ങുകയും ചെയ്‌തു.
 
21 പന്തിൽ നിന്നും 190 സ്ട്രൈക്ക്റേറ്റിൽ 40 റൺസ് കുറിച്ച റാഷിദ് ഡേവിഡ് മില്ലറിന് ഉറച്ച പിന്തുണ നൽകിയപ്പോൾ ഗുജറാത്തിന് മുന്നിൽ വിജയസാധ്യത തെളിയുകയായിരുന്നു. നേരത്തെ  5 വിക്കറ്റിന് 87 എന്ന നിലയിൽ കുരുങ്ങിയ ഗുജറാത്തിനെ റാഷിദ് ഖാനും ഡേവിഡ് മില്ലറും ചേർന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് പ്രതിസന്ധിയിൽ നിന്ന് കരക്കയറ്റിയത്. ഡേവിഡ് മില്ലർ 51 പന്തിൽ 94 റൺസുമായി പുറത്താകാതെ നിന്നു. 6 സിക്‌സുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെയാണ് താരം 94 റൺസ് കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍