രാഹുല്‍ വന്നപ്പോള്‍ ഇഷാന്‍ കിഷന്‍ പുറത്ത്; ഇന്ത്യയ്ക്ക് ബാറ്റിങ്

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (13:11 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കെ.എല്‍.രാഹുല്‍ തിരിച്ചെത്തി. ഒന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന് പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ല. ഉപനായകന്‍ കൂടിയായ രാഹുല്‍ തിരിച്ചെത്തിയതോടെയാണ് ഇഷാന്‍ കിഷന് സ്ഥാനം നഷ്ടമായത്. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് മുന്നിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article