Sanju Samson: 2 മികച്ച പ്രകടനങ്ങൾ പിന്നാലെ നിറം മങ്ങും,വെറുതെയല്ല ഇന്ത്യൻ ടീമിൽ ഇല്ലാത്തത്: സഞ്ജുവിനെതിരെ വിമർശനം

Webdunia
വെള്ളി, 28 ഏപ്രില്‍ 2023 (15:52 IST)
ഐപിഎല്ലിൽ മികച്ച പ്രകടനമാണ് സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് കാഴ്ചവെയ്ക്കുന്നത്. നായകനെന്ന നിലയിൽ തിളങ്ങാനാവുമ്പോഴും ബാറ്ററെന്ന നിലയിൽ സ്ഥിരതയാർന്ന പ്രകടനമല്ല റോയൽസ് നായകൻ സഞ്ജു സാംസൺ കാഴ്ചവെയ്ക്കുന്നത്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിലും താരം നിറം മങ്ങിയതോടെ താരത്തിനെതിരായ വിമർശനം ശക്തമായിരിക്കുകയാണ്. തുടക്കകാലം മുതൽ ഈ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാകാൻ കാരണമെന്ന് വിമർശകർ പറയുന്നു.
 
ഈ ഐപിഎല്ലിൽ താരം 2 തവണ താരം ഡെക്കായിരുന്നു. അർധസെഞ്ചുറികൾ കണ്ടെത്താനാകുമ്പോഴും പെട്ടെന്ന് തുടരെ 2-3 ഇന്നിങ്ങ്സുകളിൽ താരം പരാജയമാകുന്നു. യുവതാരങ്ങൾ പോലും ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് നേടാനുള്ള പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലെത്തുമ്പോൾ 10 വർഷത്തെ ഐപിഎൽ കരിയറിൽ ഓറഞ്ച് ക്യാപ് വേട്ടക്കാരുടെ പട്ടികയുടെ ടോപ് 5ലെത്താൻ പോലും സഞ്ജുവിന് സാധിച്ചിട്ടില്ലെന്നും സ്ഥിരതയില്ലായ്മയാണ് ഇതിന് കാരണമെന്നും വിമർശകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article