സ്വാർത്വതയുടെ കണിക ലേശം പോലുമില്ലാത്ത താരം, 100% ടീം പ്ലെയർ: സഞ്ജുവിനെ വാനോളം പുകഴ്ത്തി സംഗക്കാര

വെള്ളി, 28 ഏപ്രില്‍ 2023 (14:26 IST)
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നായകനെന്ന നിലയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. തനിക്ക് വേണ്ടി ഒരിക്കൽ പോലും കളിക്കാൻ തയ്യാറാകാത്ത ടീമിനായി തന്നെ പൂർണ്ണമായും സമർപ്പിച്ച താരമാണ് സഞ്ജു സാംസണെന്ന് സംഗക്കാര പറയുന്നു. സംഗക്കാരയുടെ വാക്കുകൾ ഇങ്ങനെ.
 
സഞ്ജു ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ ജോസ്(ബട്ട്‌ലർ) നേരത്തെ നിരീക്ഷിച്ചത് പോലെ ടീമിന് വേണ്ടി മാത്രമാണ് അവൻ കളിക്കുന്നതെന്ന് നമുക്ക് മനസിലാക്കാം. സഞ്ജു നേടിയ റൺസിനെ പറ്റിയല്ല, സ്കോറിംഗ് രീതിയെ പറ്റിയാണ് പറയുന്നത്. സഞ്ജു എല്ലാ കളികളിലും ആ ഇൻഡൻഡ് കളികളത്തിൽ കാണിക്കുന്നു. ടീമിനെ മാതൃകാപരമായി നയിക്കുന്നു. സ്വന്തം റൺസ് പരിഗണിക്കാതെ സഞ്ജു മുന്നോട്ട് വെച്ച മാതൃക. അല്ലെങ്കിൽ സെറ്റ് ചെയ്ത ശൈലി മറ്റുള്ളവർക്കും പിന്തുടരാൻ മികച്ചതാണെന്ന് കരുതുന്നു. സഞ്ജു മികച്ച രീതിയിൽ കളിക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. സംഗക്കാര പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍