Sanju Samson: സഞ്ജുവിനെ കണ്ടാല്‍ ധോണിക്ക് മുട്ടുവിറയോ? കണക്കുകള്‍ ഇങ്ങനെ

വെള്ളി, 28 ഏപ്രില്‍ 2023 (10:43 IST)
Sanju Samson: സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനോട് തുടര്‍ച്ചയായി നാലാം മത്സരത്തിലും തോല്‍വി വഴങ്ങി മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ സീസണിലെ രണ്ടാം മത്സരത്തിലും തോറ്റതോടെയാണ് നാണംകെട്ട റെക്കോര്‍ഡ് ധോണിപ്പടയെ തേടിയെത്തിയത്. സഞ്ജുവിനെ കാണുമ്പോള്‍ ധോണിക്ക് മുട്ടുവിറയാണോ എന്നാണ് സഞ്ജു ആരാധകര്‍ ചോദിക്കുന്നത്. 
 
ഐപിഎല്ലില്‍ ചരിത്രത്തില്‍ ഇരു ടീമുകളും 28 തവണയാണ് ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ 15 ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിനും 13 ജയം രാജസ്ഥാന്‍ റോയല്‍സിനും. ആകെ ജയത്തിന്റെ കണക്കെടുത്താല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് മേല്‍ക്കൈ എങ്കിലും സഞ്ജു നായകനായതിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനാണ് ആധിപത്യം. 
 
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയോട് മത്സരിക്കാനുള്ള കഴിവൊന്നും ധോണിക്ക് ഇല്ലെന്നാണ് രാജസ്ഥാന്‍ ആരാധകരുടെ വാദം. 2021 സീസണിലെ രണ്ടാം പാദത്തിലെ മത്സരത്തില്‍ ജയിച്ചു തുടങ്ങിയതാണ് രാജസ്ഥാന്‍. പിന്നീട് 2022 സീസണിലെ മത്സരത്തിലും ജയം രാജസ്ഥാനൊപ്പം. ഇപ്പോള്‍ 2023 ലേക്ക് എത്തിയപ്പോള്‍ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ജയിച്ചതെങ്കില്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കീഴടക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍