2020 മുതൽ രോഹിത് ഐപിഎല്ലിൽ നേടിയത് 5 ഫിഫ്റ്റി മാത്രം

വ്യാഴം, 27 ഏപ്രില്‍ 2023 (19:24 IST)
ഐപിഎൽ പതിനാറാം സീസണിലും മോശം ഫോം തുടർന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഏറെ നാളുകൾക്ക് ശേഷം ബാറ്റിംഗ് ഫോം വീണ്ടെടുത്ത മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ഈ സീസണിൽ മാത്രം 5 അർധസെഞ്ചുറി നേടിയപ്പോൾ 2020 മുതൽ 5 അർധസെഞ്ചുറികളാണ് മുംബൈ നായകൻ നേടിയത്.
 
2020ൽ മൂന്ന് ഫിഫ്റ്റികൾ നേടിയ ഹിറ്റ്മാൻ 2021ൽ ഒരു അർധസെഞ്ചുറി സ്വന്തമാക്കിയിരുന്നു. 2022ൽ ഒരൊറ്റ സെഞ്ചുറി കൂടി സ്വന്തമാക്കാൻ താരത്തിനായില്ല. 2023ലാണ് താരം പിന്നീട് ഒരു അർധസെഞ്ചുറി സ്വന്തമാക്കിയത്. ടൂർണമെൻ്റിൽ 41 ഫിഫ്റ്റികളും ഒരു സെഞ്ചുറിയും സ്വന്തമായുള്ള രോഹിത്തിൻ്റെ സമീപകാല ഐപിഎൽ പ്രകടനം ശരാശരിക്കും താഴെയാണെന്നതാണ് കണക്കുകൾ തെളിയിക്കുന്നത്.
 
2008ലെ പ്രഥമ ഐപിഎല്ലിലും 2013 സീസണിലും 4 അർധസെഞ്ചുറികൾ താരം കണ്ടെത്തിയിരുന്നു. 2010,11,12,14,15,17,20 സീസണുകളിൽ മൂന്ന് വീതം ഫിഫ്റ്റികളാണ് മുംബൈ നായകൻ നേടിയത്. അതേസമയം വിരാട് കോലിയാകട്ടെ 2016ന് ശേഷം ഇതാദ്യമായാണ് ഒരു ഐപിഎൽ സീസണിൽ 5 ഫിഫ്റ്റികൾ സ്വന്തമാക്കുന്നത്. 2016 സീസണിൽ 7 ഫിഫ്റ്റികളാണ് താരം സ്വന്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍