ചെന്നൈയ്ക്കെതിരെ ജയിക്കുന്നത് ശീലമാക്കി രാജസ്ഥാൻ, സഞ്ജുവിന് റെക്കോർഡ്

വെള്ളി, 28 ഏപ്രില്‍ 2023 (14:11 IST)
ഐപിഎല്ലിലെ ഏറ്റവും ആരാധകപിന്തുണയുള്ളതും ടൂർണമെൻ്റിൽ മികച്ച റെക്കോർഡുള്ളതുമായ ടീമാണ് എം എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർകിംഗ്സ്. അതിനാൽ തന്നെ ചെന്നൈയ്ക്കെതിരെയുള്ള വിജയങ്ങൾ എതിർടീമിൻ്റെ മികവായി പ്ലരും വിലയിരുത്താറുണ്ട്. ചെന്നൈ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ടീമിനെ പരാജയപ്പെടുത്താൻ അധികം ടീമുകൾക്കൊന്നും തന്നെ സാധിച്ചിട്ടില്ല.
 
എന്നാൽ ഈ വർഷം ചെപ്പോക്കിൽ ചെന്നൈയെ പരാജയപ്പെടുത്താൻ രാജസ്ഥാൻ റോയൽസിനായി. 2008ന് ശേഷം ആദ്യമായിട്ടായിരുന്നു ചെപ്പോക്കിൽ രാജസ്ഥാൻ ചെന്നൈയെ പരാജയപ്പെടൂത്തുന്നത്. ഐപിഎൽ സീസണിലെ എവേ മത്സരത്തിൽ ഇന്നലെ രാജസ്ഥാനോട് വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ് ചെന്നൈ. ചെന്നൈയെ പരാജയപ്പെടുത്താനായതോടെ ഒരു റെക്കോർഡ് നേട്ടം സ്വന്തം പേരിലാക്കിയിരിക്കുകയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഏറ്റവും കൂടുതൽ തുടർവിജയങ്ങൾ നേടുന്ന നായകന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് സഞ്ജു.
 
മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ 2018-2019 സീസണിൽ ചെന്നൈയെ തുടർച്ചയായി അഞ്ച് കളികളിൽ തോൽപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ചെന്നൈയെ നാലു കളികളിൽ തോൽപ്പിച്ചുകൊണ്ട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ രോഹിത് ശർമയ്ക്ക് തൊട്ടുപിന്നിലാണിപ്പോൾ. ഈ സീസണിലെ ആദ്യ പാദത്തിൽ ചെന്നൈയ്ക്കെതിരെ 3 റൺസിനായിരുന്നു രാജസ്ഥാൻ്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ 20 റൺസിനാണ് ചെന്നൈ രാജസ്ഥാനുമായി പരാജയപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍