Harry Brook vs Varun Chakravarthy: എവിടെ നിന്റെ പുക മഞ്ഞ്, മഞ്ഞില്ലെങ്കില്‍ എന്തോ ചെയ്യുമെന്ന് പറഞ്ഞല്ലോ?, വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ മറുപടികളില്ലാതെ ഹാരി ബ്രൂക്ക്
ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തിന് മുന്നില്‍ പുറത്തായതിന് ഇംഗ്ലണ്ട് മധ്യനിര താരം ഹാരി ബ്രൂക്ക് നടത്തിയ ന്യായീകരണം വെറൈറ്റിയായിരുന്നു. കൊല്‍ക്കത്തയിലെ പുകമഞ്ഞ് കാരണം പന്ത് ശരിയായി കാണാന്‍ സാധിച്ചില്ലെന്നും സ്പിന്നിന് മുന്നില്‍ അതുകൊണ്ടാണ് ഇംഗ്ലണ്ട് തകര്‍ന്നതെന്നുമായിരുന്നു ബ്രൂക്കിന്റെ വ്യത്യസ്തമായ ന്യായീകരണം. ഇതിന് മറുപടിയായി ചെപ്പോക്കിലെ രണ്ടാം ടി20യിലും ബ്രൂക്കിനെ മടക്കിയിരിക്കുകയാണ് വരുണ്‍ ചക്രവര്‍ത്തി.