രണ്ടര ദിവസം കൊണ്ട് ടെസ്‌റ്റ് അവസാനിച്ചിട്ടും ഹോള്‍ഡറിനെ ക്രൂശിച്ച് ഐസിസി; എതിര്‍പ്പുമായി മുന്‍ താരങ്ങള്‍

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (12:21 IST)
ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയം നേടിയതിന് പിന്നാലെ വെസ്‌റ്റ് ഇന്‍ഡീസ് ക്യാപ്‌റ്റന്‍ ജേസൺ ഹോള്‍ഡറിനെ വിലക്കിയ ഐസിസിയുടെ നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നും വ്യാപക പ്രതിഷേധം.

കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഹോള്‍ഡറിനെ ഒരു ടെസ്‌റ്റ് മത്സരത്തില്‍ നിന്നും ഐസിസി വിലക്കിയതാണ് എതിര്‍പ്പിന് കാരണമായത്. രണ്ടര ദിവസം കൊണ്ട് അവസാനിച്ച ടെസ്‌റ്റിലാണ് വിചിത്രമായ നടപടിയുണ്ടായത്.

ഹോള്‍ഡറിന് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തുവന്നു. ഹോള്‍ഡര്‍ അപ്പീല്‍ നൽകണമെന്ന് ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോൺ ആവശ്യപ്പെട്ടു.

ഐ സി സിയുടെ ഇത്തരം നടപടികള്‍ ക്രിക്കറ്റിന് യാതൊരു ഗുണവും ചെയ്യില്ലെന്നും തിരിച്ചടി മാത്രമേ ഉണ്ടാക്കൂ എന്നുമാണ് മുന്‍ താരങ്ങള്‍ ഒന്നടങ്കം വ്യക്തമാക്കുന്നത്. ഹോള്‍ഡറുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാകും മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ നയിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article