ആവേശം കനത്തിട്ടും കാര്യവട്ടത്ത് കുട്ടിക്കളി; വിന്‍ഡീസ് തകരുന്നു - നിരാശയോടെ ആരാധകര്‍
വ്യാഴം, 1 നവംബര്‍ 2018 (15:26 IST)
ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തകരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. കീമോ പോള്‍ (4*) ബിഷോ (4*) എന്നിവരാണ് ക്രീസില്‍.
ടോസ് നേടിയവിന്ഡീസ് നായകന് ഹോള്‍ഡര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് തിരിച്ചടി നേരിട്ടു.
സ്കോര്‍ ഒന്നില്‍ നില്‍ക്കേ ആദ്യ ഓവറില്‍ പൂജ്യനായി പൗളിയെ ഭുവനേശ്വര്‍ ധോണിയുടെ കൈയ്യിലെത്തിച്ചു. ടീം സ്കോര്‍ രണ്ടില്‍ നില്‍ക്കെതെ നായകന് ഷായ് ഹോപ്പിന്റെ കുറ്റി ബുമ്രയും തെറിപ്പിച്ചതോടെ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നു.
നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ മികച്ച മത്സരം പ്രതീക്ഷിച്ച് എത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലാണ് വിന്‍ഡീസ് താരങ്ങള്‍ ബാറ്റിംഗ് പുറത്തെടുത്തത്.