26 വയസ്സിൽ ടെസ്റ്റിൽ നിന്നും വിരമിക്കൽ, ഹസരങ്ക ഇനി കളിക്കുക ഏകദിനത്തിലും ടി20യിലും മാത്രം

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2023 (14:36 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സ്റ്റാര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക. തന്റെ ഇരുപത്തിയാറാം വയസ്സിലാണ് ക്രിക്കറ്റിന്റെ ലോങ് ഫോര്‍മാറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിന,ടി20 ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായാണ് താരം ടെസ്റ്റ് മതിയാക്കുന്നത്.
 
ശ്രീലങ്കയ്ക്കായി 4 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് സ്റ്റാര്‍ സ്പിന്നര്‍ കളിച്ചത്. 2020ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും 2021 ഓഗസ്റ്റിലാണ് താരം അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ശ്രീലങ്കയുടെ ടെസ്റ്റ് പദ്ധതികളില്‍ ഭാഗമായുള്ള താരമല്ല ഹസരങ്ക. എന്നാല്‍ 2017ല്‍ പരിമിത ക്രിക്കറ്റില്‍ അരങ്ങേറിയത് മുതല്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ശ്രീലങ്കയുടെ നിര്‍ണായകതാരമാണ് ഹസരങ്ക. ഇതുവരെ 48 ഏകദിനമത്സരങ്ങളിലും 58 ടി20 മത്സരങ്ങളിലും താരം ദേശീയ ടീമിനായി കളിച്ചു. രണ്ട് ഫോര്‍മാറ്റിലുമായി 158 വിക്കറ്റുകളും 1365 റണ്‍സും താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് വാനിന്ദു ഹസരങ്ക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article