ആ രണ്ട് താരങ്ങളും ഉത്തരവാദിത്വം കാണിക്കണം, സൂപ്പർതാരങ്ങളെ വിമർശിച്ച് ലക്ഷ്‌മൺ

വ്യാഴം, 11 ഫെബ്രുവരി 2021 (12:35 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ദയനീയമായ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മൺ. ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമയും അജിങ്ക്യ രഹാനെയും ബാറ്റിങിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ലക്ഷ്‌മൺ ആവശ്യപ്പെട്ടു.
 
ടീമിലെ സീനിയർ താരങ്ങളായ രണ്ടു താരങ്ങളും കൂടുതൽ ഉത്തരവാദിത്തം കാണിക്കണം.അവര്‍ മത്സരം ജയിപ്പിക്കുകയോ ടീമിനെ സംരക്ഷിക്കുകയോ വേണം. പോരാടാന്‍ തയ്യാറായിരുന്നില്ല എന്നാണ് രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തായ രീതി കണ്ടപ്പോള്‍ തോന്നിയത്. ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് പുറത്തായ രീതിയും നിരാശപ്പെടുത്തുന്നതാണ്.ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ഓഫ് സ്റ്റംപിന് പുറത്തുവരുന്ന പന്തുകളില്‍ രോഹിത് ശര്‍മ്മ കുറച്ചുകൂടി ശ്രദ്ധയോടെ കളിക്കണമെന്നും ലക്ഷ്‌മൺ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍