ഇന്ത്യക്കും ഇംഗ്ലണ്ടിനും രണ്ടുകളികൾ ജയിക്കണം, പരമ്പര സമനിലയിലായാൽ ഓസീസ് ഫൈനലിൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾ ഇങ്ങനെ

ബുധന്‍, 10 ഫെബ്രുവരി 2021 (12:37 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾക്ക് മങ്ങൽ. മൂന്ന് ടെസ്റ്റുകൾ കൂടിയുള്ള സീരീസിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളും ഇരുടീമുകൾക്കും ജീവന്മരണ പോരാട്ടങ്ങളാകും.
 
നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ രണ്ടെണ്ണത്തിൽ ഇംഗ്ലണ്ടിന് വിജയിക്കാനായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സാധ്യതകൾ അടയുകയും ഇംഗ്ലണ്ട് യോഗ്യത നേടുകയും ചെയ്യും. ഇനിയുള്ള മൂന്ന് ടെസ്റ്റും ഇന്ത്യ വിജയിക്കുകയോ രണ്ട് ടെസ്റ്റുകളിൽ  വിജയിക്കുകയും ഒരെണ്ണം സമനിലയിലാക്കുകയോ ആണ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്ക് മുൻപിലുള്ള ഏക വഴി.
 
ഇനി പരമ്പര 2-2 എന്ന നിലയിലോ 1-1 എന്ന നിലയിലോ സമനിലയിലാവുകയാണെങ്കിൽ പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള ഓസീസിനാകും ഫൈനലിന് നറുക്ക് വീഴുക. അതേസമയം അഹമ്മദബാദിൽ ഒരു പിങ്ക് ബോൾ ടെസ്റ്റ് കൂടി ഈ പരമ്പരയിലുള്ളത് ഇംഗ്ലണ്ടിന് സാധ്യത നൽകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍