ഇന്ത്യ സ്പിൻലാൻഡാണ്: പിച്ചിനെ കുറിച്ചുള്ള വിലപിക്കൽ അവസാനിപ്പിക്കണം: വിവിയൻ റിച്ചാർഡ്‌സ്

Webdunia
തിങ്കള്‍, 1 മാര്‍ച്ച് 2021 (12:08 IST)
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി ഒരുക്കിയ പിച്ചിനെതിരെ വിമർശനമുന്നയിക്കുന്നവർക്കെതിരെ തുറന്നടിച്ച് വിൻഡീസ് ഇതിഹാസതാരം വിവിയൻ റിച്ചാർഡ്‌സ്.
 
സ്പിൻലാൻഡായ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു ടേണിങ് ട്രാക്ക് കണ്ടതിൽ എന്താണ് അത്ഭുതമെന്ന് റിച്ചാർഡ്‌സ് ചോദിച്ചു.മുൻ ഇംഗ്ലണ്ട് താരങ്ങൾ പിച്ചിനെ പറ്റി നടത്തുന്ന വിലപിക്കൽ അവസാനിപ്പിക്കണം. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ സന്ദർശകർ പഠിക്കണമെന്നും റിച്ചാർഡ്‌സ് പറഞ്ഞു. അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിലും ഇന്ത്യ സമാനമായ പിച്ച് തന്നെ ഒരുക്കിയാൽ മതിയെന്നും റിച്ചാർഡ്‌സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article