ഇന്ത്യയിലേക്ക് വരുമ്പോൾ ഇംഗ്ലണ്ട് ഇതിനപ്പുറവും പ്രതീക്ഷിക്കണമായിരുന്നു: വിമർശനവുമായി നാസർ ഹുസൈൻ

ശനി, 27 ഫെബ്രുവരി 2021 (13:14 IST)
ഇന്ത്യയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. തോൽവിയിൽ പിച്ചിനെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇന്ത്യയിലേക്ക് വരുമ്പോൾ ഇംഗ്ലണ്ട് ഇതിനപ്പുറം പ്രതീക്ഷിക്കണമായിരുന്നെന്നും നാസർ ഹുസൈൻ പറഞ്ഞു.
 
മൂന്നാം ടെസ്റ്റിൽ പിച്ചിനെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും അക്‌സര്‍ പട്ടേലും മനോഹരമായി മുതലാക്കി. അക്‌സര്‍ വേഗവും കൃത്യതയും പുലര്‍ത്തിയപ്പോള്‍ അശ്വിന്റെ പന്തിലെ വേരിയേഷനാണ് അവനെ തുണച്ചത്. ഇവിടെ ഇന്ത്യയും 145ന് പുറത്തായെന്ന് ഓർക്കുക.ടോസ് നേടിയിട്ടും രണ്ട് വിക്കറ്റിന് 74 എന്ന നിലയിലായിട്ടും 112 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായി. പന്തിന്റെ വ്യതിയാനങ്ങളെ മനസിലാക്കുന്നതില്‍ ഇംഗ്ലണ്ട് നിര പരാജയപ്പെട്ടു. ഹുസൈൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍