രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ 0.4 ശതമാനത്തിന്റെ വളർച്ച

വെള്ളി, 26 ഫെബ്രുവരി 2021 (20:08 IST)
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിൽ ഒക്‌ടോബർ-നവംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനത്തിന്റെ വളർച്ച. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വെള്ളിയാഴ്‌ച്ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
 
2021 - 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. 2020 - 21 ലെ ആദ്യ പാദത്തില്‍ 24.4 ശതമാനവും ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ 7.7 ശതമാനവും ഇടിവാണ് ജിഡിപിയിൽ ഉണ്ടായത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെയാണ് സ്ഥിതിഗതികൾ മെച്ചപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍