രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 1.34 കോടി കഴിഞ്ഞു

ശ്രീനു എസ്

വെള്ളി, 26 ഫെബ്രുവരി 2021 (14:33 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 1.34 കോടി കഴിഞ്ഞു. ഇതുവരെ 1,34,72,643 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24മണിക്കൂറിനിടെ 8,01,480 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്. ഒന്നര ലക്ഷത്തിലധികം പേര്‍ നിലവില്‍ കൊവിഡ് ചികിത്സയിലുണ്ട്.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16,577 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍. 1,10,63,491 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് രോഗമുക്തരുടെ എണ്ണം കുറവാണ്. 12,179 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 120 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,56,825 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍