കൂടുതൽ ജോലിയും കുറഞ്ഞ കൂലിയും: ലോകരാജ്യങ്ങളിൽ ഇന്ത്യ അഞ്ചാമതെന്ന് റിപ്പോർട്ട്

വെള്ളി, 26 ഫെബ്രുവരി 2021 (14:14 IST)
ഏഷ്യ-പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ജോലിഭാരമുള്ളവർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ലോകരാജ്യങ്ങളിൽ തൊഴിൽ സ്ഥിതി താരതമ്യം ചെയ്‌തുകൊണ്ടുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇക്കാര്യത്തിൽ ലോകരാജ്യങ്ങളിൽ അഞ്ചാമതാണ് ഇന്ത്യ. 
 
ഗാംബിയ,മംഗോളിയ,മാലിദ്വീപ്,ഖത്തർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. രാജ്യത്തെ നഗരമേഖലകളിൽ സ്വയം തൊഴിലുള്ള പുരുഷന്മാർ ആഴ്‌ച്ചയിൽ 55 മണിക്കൂറും സ്ത്രീകൾ 39 മണിക്കൂറും തൊഴിലെടുക്കുന്നുണ്ട്. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാർ ആഴ്‌ച്ചയിൽ 53 മണിക്കൂറും സ്ത്രീകൾ 46 മണിക്കൂറും പണിയെടുക്കുന്നുണ്ട്.
 
ഗ്രാമീണമേഖലയിൽ സ്വയം തൊഴിലുള്ള പുരുഷന്മാർ ആഴ്‌ച്ചയിൽ 48 മണിക്കൂറും സ്ത്രീകൾ 37 മണിക്കൂറും തൊഴിലെടുക്കുന്നുണ്ട്. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാർ ആഴ്‌ച്ചയിൽ 52 മണിക്കൂറും സ്ത്രീകൾ 44 മണിക്കൂറും പണിയെടുക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍