കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ഇന്നുമുതല്‍

ശ്രീനു എസ്

തിങ്കള്‍, 22 ഫെബ്രുവരി 2021 (13:20 IST)
കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ഇന്ന്(ഫെബ്രുവരി 22) ആരംഭിക്കും. ഒരാഴ്ച്ചയ്ക്കുള്ളില്‍ ആദ്യ ഡോസ് വിതരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ടാം ഡോസും നല്‍കും.
 
സര്‍ക്കാര്‍ വകുപ്പുകള്‍, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, എം.ജി. സര്‍വ്വകലാശാല, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് വാക്സിന്‍ നല്‍കുക. നിലവില്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കിവരികയാണ്. ഇതിനുപുറമെ കോവിഡ് പ്രതിരോധത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ആദ്യ ഡോസും നല്‍കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍