കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ കടുകിനുണ്ട്. നൂറ് ഗ്രാം കടുകില്‍ അടങ്ങിയിരിക്കുന്ന കാലറി 67 ആണ്. ജീവകം എ, സി, ഇ, കെ, ബി 6 എന്നിവ കടുകില്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, കോപ്പര്‍ എന്നിവയുടെ ഉറവിടം കൂടിയാണ് കടുക്. 100 ഗ്രാം കടുകില്‍ 488 മില്ലി ഗ്രാം ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. 455 മില്ലി ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡും നൂറ് ഗ്രാം കടുകില്‍ ഉണ്ട്.