പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു

തിങ്കള്‍, 22 ഫെബ്രുവരി 2021 (12:03 IST)
പുതുച്ചേരിയിലെ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാരിന് ഭരണം നടത്താനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു.
 
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയിരുന്നു. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി സ്പീക്കർ അറിയിക്കുകയായിരുന്നു. തിരെഞ്ഞെടുപ്പിന് രണ്ട്മാസം മാത്രം ശേഷിക്കെയാണ് പുതുച്ചേരിയിൽ സർക്കാർ താഴെവീണിരിക്കുന്നത്.
 
ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എംഎൽഎ മാർ കൂടി ഞായറാഴ്‌ച്ച രാജിവെച്ചിരുന്നു.ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍