മെട്രോമാന്‍ ഇ ശ്രീധരന്റെ പ്രസ്താവനയില്‍ നിയമസഭയില്‍ ഒരു സീറ്റുമാത്രം ലഭിച്ച പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നു പറയുന്നതെന്ന് പരിഹസിച്ച് സിപി ഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെയെന്ന് ഇ ശ്രീധരന്‍ പറഞ്ഞതായും കോടിയേരി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും ഇത് ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.