കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചയാളെ പിടികൂടി. തിരുവനന്തപുരം മുക്കില്‍ക്കടയിലെ ടിപ്പര്‍ അനീഷ് എന്ന വി നിധിനാണ് പിടിയിലായത്. കൊട്ടാരക്കരയില്‍ നിന്ന് പാരിപ്പള്ളിയിലെത്താന്‍ പണമില്ലായിരുന്നുവെന്നും ബൈക്ക് യാത്രക്കാരാരും കൈകാണിച്ചിട്ട് നിര്‍ത്താത്തതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മോഷ്ടിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു.