കൂട്ടുകാരന്റെ മരണത്തെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു

ശ്രീനു എസ്

വെള്ളി, 26 ഫെബ്രുവരി 2021 (12:48 IST)
കൂട്ടുകാരന്റെ മരണത്തെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു. ജാര്‍ഘണ്ഡിലെ പകൂര്‍ പ്രദേശത്താണ് സംഭവം. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിന്റെ മരണത്തില്‍ പെണ്‍കുട്ടി വളരെ ദുഃഖിതയായിരുന്നു. അതേസമയം മരിച്ച ആണ്‍കുട്ടിയുടെ മാതാവ് തന്റെ പുത്രന്റെ മരണം കൊലപാതകമാണെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മകനെ കൊലപ്പെടുത്തിയതെന്ന് അവര്‍ പൊലീസില്‍ പരാതിപ്പെട്ടു.
 
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇരുവരുടെയും ബന്ധത്തില്‍ അമര്‍ഷമുണ്ടായിരുന്നു. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന് ബന്ധമുണ്ടെന്ന് ആണ്‍സുഹൃത്തിന്റെ മാതാവ് പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍