ഇടുക്കിയില്‍ ഒന്നരക്കോടിയുടെ ലഹരിമരുന്ന് വേട്ട

ശ്രീനു എസ്

വെള്ളി, 26 ഫെബ്രുവരി 2021 (11:00 IST)
ഇടുക്കിയില്‍ ഒന്നരക്കോടിയുടെ ലഹരിമരുന്ന് വേട്ട. 25കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം മൂന്ന് കട്ടപ്പന സ്വദേശികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രദീപ്, റെനി, മഹേഷ് എന്നിവരാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. 
 
ദിവസങ്ങള്‍ക്കു മുന്‍പാണ് ഇടുക്കി അടിമാലിയില്‍ ലഹരി വസ്തുക്കളുമായി അഞ്ചുയുവാക്കള്‍ അറസ്റ്റിലായത്. നര്‍കോട്ടിക് അധികൃതരെ വെട്ടിച്ച് കടന്ന വാഹനം പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇവരില്‍ മാരകമായ ലഹരി വസ്തുക്കളാണ് ഉണ്ടായിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍