മദ്യലഹരിയിൽ യുവതിയെ ശ്വാസം‌‌മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

വെള്ളി, 26 ഫെബ്രുവരി 2021 (09:24 IST)
ഡൽഹി: മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് സമീപം കിടന്നുറങ്ങി ഭർത്താവ്. ബുറാഡിയിലെ സന്ത് നഗറിലാണ് സംഭവം ഉണ്ടായത്. രാജ് കുമാർ എന്ന 32 കാരനാണ് 30 കാരിയായ ഭാര്യ ഹഷികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടിൽവച്ചാണ് കൊലപാതകം നടന്നത്. ഫോട്ടോഗ്രാഫറായിരുന്ന രാജ് കുമാറിന് ലോക്‌ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് രാജ്‌കുമാർ ഭാര്യവീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മദ്യപാനത്തെ ചൊല്ലി രാജ്‌കുമാറും ഹഷികയും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവാണ് എന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹഷികയെ രാജ് കുമാർ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹത്തിന് അരികിൽ തന്നെ കിടന്നുറങ്ങി. പിറ്റേന്ന് ഉണർന്നപ്പോൾ ഭാര്യ മരിച്ചതായി മനസിലാക്കിയ രാജ് കുമാർ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കളാണ് ഹഷികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ രാജ്‌ കുമാർ പിടിയിലാവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍