ഭാരത് ബയോടെക്കുമായി ബ്രസീല്‍ ആരോഗ്യമന്ത്രി കരാര്‍ ഒപ്പുവച്ചു

ശ്രീനു എസ്

വെള്ളി, 26 ഫെബ്രുവരി 2021 (17:20 IST)
ഇന്ത്യയില്‍ നിന്ന് രണ്ടുകോടി ഡോസ് കൊവാക്സിന്‍ ബ്രസീല്‍ വാങ്ങും. ഇത് സംബന്ധിച്ച് ഭാരത് ബയോടെക്കുമായി ബ്രസീല്‍ ആരോഗ്യമന്ത്രി കരാര്‍ ഒപ്പുവച്ചു. മാര്‍ച്ച്, മെയ് മാസങ്ങളിലായിരിക്കും വാക്സിന്‍ കൈമാറുന്നത്. അതിതീവ്ര വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്സിന് കഴിയുമെന്ന് ഐസിഎംആറിന്റെ പഠനം കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.
 
ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച കൊവാക്സിന്റെ നിര്‍മാതാക്കള്‍ ഭാരത് ബയോടെക് ആണ്. അതേസമയം കേരളത്തില്‍ കൊവിഡ് മുന്നണി പോരാളികളായ കേരളാ പൊലീസിന് കൊവാക്സിന്‍ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ കൊടുത്തു തുടങ്ങിയിട്ടുണ്ട്. സമ്മത പത്രം വാങ്ങിയാണ് മുന്നണി പോരാളികള്‍ക്ക് കൊവാക്സിന്‍ നല്‍കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍