ഏകദിന പരമ്പര കഴിഞ്ഞ് ഇംഗ്ലണ്ട് താരങ്ങൾക്ക് നാട്ടിലേക്ക് തിരിച്ചുപോവാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂനെ വേദിയായി തെരഞ്ഞെടുത്തത്. എന്നാൽ വ്യാഴാഴ്‌ച്ച മുംബൈയിൽ മാത്രം 1100 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. 5 ടി20 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ശേഷമാകും ഏകദിന പരമ്പര ആരംഭിക്കുന്നത്.