അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ കോലിയും പുറത്ത് ! ഇന്ത്യ തകരുന്നു

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (19:49 IST)
ഓവലിലും ഇന്ത്യ തകരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 105 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 96 പന്തില്‍ 50 റണ്‍സ് നേടിയ നായകന്‍ വിരാട് കോലി മാത്രമാണ് ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. എട്ട് ഫോര്‍ സഹിതമാണ് ടെസ്റ്റ് കരിയറിലെ 27-ാം അര്‍ധ സെഞ്ചുറി കോലി സ്വന്തമാക്കിയത്. ഒലി റോബിന്‍സണിന്റെ പന്തിന്റെ കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയ്ക്ക് ക്യാച്ച് നല്‍കി ഇന്ത്യന്‍ നായകന്‍ മടങ്ങുകയും ചെയ്തു. തുടര്‍ച്ചയായി സ്ലിപ്പിലും കീപ്പര്‍ക്കും ക്യാച്ച് നല്‍കി വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പ്രവണത കോലിയെ വിട്ടൊഴിഞ്ഞിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article