നാഗ്പൂർ ടെസ്റ്റ് മുതലെ നന്നായാണ് കളിച്ചത്, എങ്കിലും കഴിവിനൊത്ത് ഉയരാനാകാത്തതിൽ നിരാശ തോന്നി: വിരാട് കോലി

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (15:19 IST)
ഓസീസിനെതിരായ നാലാം ടെസ്റ്റിൽ വിരാട് കോലിയുടെ ഐതിഹാസിക പ്രകടനമായിരുന്നു ഇന്ത്യയെ കരകയറ്റിയത്. മത്സരത്തിൽ 186 റൺസുമായി തിളങ്ങിയ കോലി ടെസ്റ്റിൽ നീണ്ട 3 വർഷങ്ങൾക്ക് ശേഷമാണ് ഒരു സെഞ്ചുറി സ്വന്തമാക്കുന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളും നന്നായി തുടങ്ങിയെങ്കിലും അതൊന്നും തന്നെ വലിയ സ്കോറുകളാക്കി മാറ്റാൻ കോലിക്കായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.
 
അഹമ്മദാബാദിലെ ടെസ്റ്റ് സെഞ്ചുറിയെ പറ്റി കോലി പറയുന്നതിങ്ങനെ. നാഗ്പൂർ ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്ങ്സ് മുതൽ തന്നെ ഞാൻ നന്നായാണ് ബാറ്റ് ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഒരു ക്രിക്കറ്ററെന്ന നിലയിൽ ബാറ്റിംഗിൽ ഞാൻ ഏറെക്കാലം ശ്രദ്ധിച്ചിരുന്നു. കഴിവിൻ്റെ പരമാവധി നൽകാനാണ് ശ്രമിക്കുന്നത്. എന്നാൽ അതിന് എനിക്ക് സാധിച്ചിരുന്നില്ല. അതിൽ നിരാശനുമായിരുന്നു. എങ്കിലും ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാനാകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടതിനെ ന്യായീകരിക്കുന്നപ്രകടനം എനിക്ക് പുറത്തെടുക്കണമായിരുന്നു.
 
എൻ്റെ വ്യക്തിഗത സ്കോർ 60ലെത്തിയപ്പോൾ പോസിറ്റീവായി കളിക്കാനാണ് ഞാനും അക്സറും ശ്രമിച്ചത്. എന്നാൽ ശ്രേയസിനെ പരിക്ക് കാരണം ടീമിന് നഷ്ടമായി. ടീമിൽ ഒരു ബാറ്റർ കുറവായതിനാൽ സമയമെടുത്ത് കളിക്കേണ്ടി വന്നു. അവർ നല്ലരീതിയിലാണ് പന്തെറിഞ്ഞത്. ഫീൽഡ് വിന്യാസവും മികച്ചതായിരുന്നു. എങ്കിലും ലീഡെടുക്കാനായത് വലിയ കാര്യമാണ്. കോലി പറഞ്ഞു.
=

അനുബന്ധ വാര്‍ത്തകള്‍

Next Article