71-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് വിരാട് കോലി അഫ്ഗാനിസ്ഥാനെതിരെ നേടിയത്. ഏകദിനത്തില്‍ 43, ടെസ്റ്റില്‍ 27, ട്വന്റി 20 യില്‍ ഒന്ന് എന്നിങ്ങനെയാണ് കോലിയുടെ സെഞ്ചുറി നേട്ടം.
അന്താരാഷ്ട്ര സെഞ്ചുറികളുടെ എണ്ണത്തില്‍ കോലി രണ്ടാം സ്ഥാനത്തെത്തി. 522 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 71 സെഞ്ചുറി നേടിയത്. 668 ഇന്നിങ്‌സുകളില്‍ നിന്ന് 71 സെഞ്ചുറി നേടിയ റിക്കി പോണ്ടിങ് കോലിക്കൊപ്പമുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. 782 ഇന്നിങ്‌സുകളില്‍ നിന്ന് 100 സെഞ്ചുറിയാണ് സച്ചിന്‍ നേടിയിട്ടുള്ളത്.
മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.
ഏഷ്യാ കപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായി കോലി
ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് നേടുന്ന താരം. 13-ാം മാന്‍ ഓഫ് ദ മാച്ചാണ് കോലി ഇന്നലെ നേടിയത്. അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയും 13 തവണ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്.