"ഇനി വിളിച്ചോളൂ കിംഗ് എന്ന്" വിസ്‌ഡന്റെ കഴിഞ്ഞ ദശകത്തിലെ താരമായി വിരാട് കോലി

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (15:16 IST)
കഴിഞ്ഞ ദശകത്തിലെ മികച്ച കളിക്കാരനായി ഇന്ത്യൻ നായകൻ വിരാട് കോലിയെ തിരെഞ്ഞെടുത്ത് വിസ്‌ഡൻ ക്രിക്കറ്റേഴ്‌സ് അൽമനാക്ക്. ആദ്യ ഏകദിന മത്സരം നടന്നതിന്റെ അമ്പതാമത് വാർഷികത്തിലാണ് ഓരോ ദശകത്തിലെയും മികച്ച താരങ്ങളുടെ ലിസ്റ്റ് വിസ്‌ഡൻ പ്രഖ്യാപിച്ചത്.
 
2010 ദശകത്തിലെ മികച്ച താരമായി വിരാട് കോലി തിരെഞ്ഞെടുക്കപ്പെട്ടപ്പോൾ 1990കളിലെ താരമായി ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ തിരെഞ്ഞെടുക്കപ്പെട്ടു. 1998ൽ ഒരു കലണ്ടർ വർഷം സച്ചിൻ നേടിയ 7 ഏകദിന സെഞ്ചുറികൾ എന്ന നേട്ടം മറികടക്കാൻ മറ്റാർക്കുമായിട്ടില്ല.
 
അതേസമയം 2000 ദശകത്തിലെ മികച്ച താരമായി ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ തിരെഞ്ഞെടുക്കപ്പെട്ടു. 1983ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കപിൽ ദേവാണ് 1980കളിലെ താരം.1970 കളിലെ താരമായി വിൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്‌സാണ് തിരെഞ്ഞെടുക്കപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article