ഇളമുറക്കാർ ഇന്ന് നേർക്ക് നേർ: ഐപിഎല്ലിൽ ഇന്ന് സഞ്ജു-റിഷഭ് പോര്

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (15:03 IST)
ഐപിഎല്ലിൽ ഇന്ന് ഇന്ത്യയുടെ ഇളമുറ നായകന്മാർ തമ്മിൽ ഇന്ന് മാറ്റു‌രയ്ക്കും. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസിനെയാകും നേരിടുക. വാംഖഡെ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്‌ക്കാണ് മത്സരം.
 
അതേസമയം കഴിഞ്ഞ മത്സരത്തി‌ൽ അവസാനമത്സരത്തിൽ കൈവിട്ട പരാജയത്തിന്റെ ക്ഷീണം തീർക്കാനാകും രാജസ്ഥാൻ ഇന്നിറങ്ങുക. ടൂർണമെന്റിന് മുൻപ് ജോഫ്രാ ആർച്ചറുടെ പരാജയത്തിൽ വലഞ്ഞിരിക്കുന്ന രാജസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കി ടീമിലെ സൂപ്പർതാരം ബെൻ സ്റ്റോക്ക്‌സിനും കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. സ്റ്റോക്ക്‌സിന് പകരം ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവി‍ഡ് മില്ലർ എന്നിവരിലാരെങ്കിലും ടീമിലെത്തും.
 
അതേസമയം പൃഥ്വി ഷാ, ശിഖർ ധവാൻ,റിഷഭ് പന്ത്, ഷിമ്രോന്‍ ഹെറ്റ്മയർ, മാര്‍ക്കസ് സ്റ്റോയിനിന്, അജിൻക്യ രഹാനെ എന്നിവരടങ്ങിയ ഡൽഹി കരുത്തരാണ്. ഇതുവരെ ഐപിഎല്ലിൽ ഇരുടീമുകളും 22 തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് ടീമുകളും 11 വീതമാണ് വിജയിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article