വാമികയ്ക്ക് കൂട്ടായി കുഞ്ഞനുജന്‍ എത്തി; സന്തോഷം പങ്കുവെച്ച് കോലിയും അനുഷ്‌കയും

രേണുക വേണു
ബുധന്‍, 21 ഫെബ്രുവരി 2024 (08:45 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും ജീവിത പങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. 'അകായ്' എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഫെബ്രുവരി 15 നാണ് കുഞ്ഞിന്റെ ജനനം. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. കോലിയുടേയും അനുഷ്‌കയുടേയും രണ്ടാമത്തെ കുഞ്ഞാണ് ഇത്. 2021 ഫെബ്രുവരിയിലാണ് ആദ്യത്തെ കുഞ്ഞ് 'വാമിക' ജനിച്ചത്. 
 
' കഴിഞ്ഞ ഫെബ്രുവരി 15 ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞനുജന്‍ പിറന്ന വിവരം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്‌നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. 
 
അനുഷ്‌കയ്‌ക്കൊപ്പം ആയിരിക്കാന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കോലി പിന്മാറിയിരുന്നു. ഇതോടെ കോലി-അനുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഏറെ നാളെത്തെ പ്രണയത്തിനു ശേഷം 2017 ലാണ് കോലിയും അനുഷ്‌കയും വിവാഹിതരായത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article