Virat Kohli and Gautam Gambhir: തല്ലിയില്ലെന്നേ ഉള്ളൂ...! കോലിയും ഗംഭീറും തമ്മില്‍ വാക്കേറ്റം, വീഡിയോ

Webdunia
ചൊവ്വ, 2 മെയ് 2023 (08:12 IST)
Virat Kohli and Gautam Gambhir: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരശേഷം നാടകീയ രംഗങ്ങള്‍. ആര്‍സിബി താരം വിരാട് കോലിയുമായി ലഖ്‌നൗ പരിശീലകന്‍ ഗൗതം ഗംഭീര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ ഇരുവരെയും സഹതാരങ്ങള്‍ പിടിച്ചുമാറ്റേണ്ട അവസ്ഥയായി. ഈ സീസണിലെ ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരമാണ് തിങ്കളാഴ്ച ലഖ്‌നൗവില്‍ നടന്നത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ ജയിച്ചപ്പോള്‍ ഇന്നലെ ജയം ആര്‍സിബിക്കൊപ്പം ആയിരുന്നു. 
 
ബെംഗളൂരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ ജയിച്ചതിനു പിന്നാലെ ഗംഭീര്‍ ആര്‍സിബി ഫാന്‍സിന് നേരെ തിരിഞ്ഞ് വായ്മൂടിക്കെട്ടി ആംഗ്യം കാണിച്ചിരുന്നു. ഇന്നലെ ലഖ്‌നൗവിനെ തോല്‍പ്പിച്ചതിനു പിന്നാലെ ഇതേ ആംഗ്യം കാണിച്ച് വിരാട് കോലി ഗംഭീറിന് മറുപടി കൊടുത്തു. ഇവിടെ മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 


ഒട്ടും താല്‍പര്യമില്ലാത്ത വിധമാണ് മത്സരശേഷം ഇരുവരും ഹസ്തദാനം നടത്തിയത്. ലഖ്‌നൗ താരം കെയ്ല്‍ മയേഴ്‌സ് കോലിയോട് സംസാരിച്ചുകൊണ്ടിരിക്കെ ഗംഭീര്‍ ഇടയില്‍ കയറി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. കോലിയുടെ അടുത്ത് നിന്ന് മയേര്‍സിനെ ബലമായി പിടിച്ചുമാറ്റാന്‍ ഗംഭീര്‍ ശ്രമിക്കുന്നുണ്ട്. ഇതിനു പിന്നാലെ ഗംഭീറും കോലിയും വാക്കേറ്റമായി. ഇരുവരും നേര്‍ക്കുനേര്‍ എത്തി. പിന്നീട് ലഖ്‌നൗ നായകന്‍ കെ.എല്‍.രാഹുല്‍, ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസിസ് അടക്കമുള്ള താരങ്ങള്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article