വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്‌ക്കും പെണ്‍‌കുഞ്ഞ്, ഇത് ജീവിതത്തിലെ പുതിയ അധ്യായമെന്ന് കോലി

സുബിന്‍ ജോഷി
തിങ്കള്‍, 11 ജനുവരി 2021 (20:39 IST)
വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും പെണ്‍‌കുഞ്ഞ്. ട്വിറ്ററിലൂടെ വിരാട് കോലിയാണ് ഈ വിവരം പങ്കുവച്ചത്. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും കോലി അറിയിച്ചു.
 
ഇത് ജീവിതത്തിലെ ഒരു പുതിയ അധ്യായമാണെന്നും അതിലേക്ക് പ്രവേശിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോലി ട്വിറ്ററില്‍ എഴുതി.
 
കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ പര്യടനത്തിനിടെ കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article