ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിശ്വസ്ത താരത്തെ കൊണ്ടുവരാന്‍ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ജഴ്‌സിയില്‍ ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ലാത്ത വരുണിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കളിപ്പിക്കാന്‍ ഗംഭീര്‍ നീക്കം തുടങ്ങിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 12 വരെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ സമയമുള്ളത്.
വെറ്ററന്‍ താരം രവീന്ദ്ര ജഡജയ്ക്കും മറ്റ് പ്രധാന സ്പിന്നര്‍മാര്‍ക്കും പകരം വരുണ്‍ ചക്രവര്‍ത്തിക്ക് അവസരം നല്‍കാനാണ് ഗംഭീറിന് താത്പര്യം. കുല്‍ദീപ് യാദവിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ രവി ബിഷ്‌ണോയി, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാകും ടീമിലേക്ക് പരിഗണിക്കുക. 33കാരനായ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കായി 13 ടി20 മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.