U19 Finals: ചേട്ടന്മാര്‍ക്ക് വേണ്ടി ഓസ്‌ട്രേലിയയോട് പ്രതികാരം ചെയ്യില്ലെ? ചോദ്യത്തിന് മറുപടി നല്‍കി അണ്ടര്‍ 19 നായകന്‍ ഉദയ് സഹാരണ്‍

അഭിറാം മനോഹർ
വെള്ളി, 9 ഫെബ്രുവരി 2024 (18:26 IST)
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം സീനിയര്‍ ടീമുകള്‍ തമ്മില്‍ ഫൈനല്‍ പോരാട്ടത്തിലേര്‍പ്പെട്ടപ്പോള്‍ ഓസീസ് സീനിയര്‍ ടീമിനോട് ഇന്ത്യ പരാജയമേറ്റുവാങ്ങിയിരുന്നു. മാസങ്ങളുടെ വ്യത്യാസത്തില്‍ ഓസീസിനെ വീണ്ടുമൊരു ഐസിസി ഫൈനലിന് കിട്ടുമ്പോള്‍ ഏട്ടന്മാര്‍ക്ക് വേണ്ടി ജൂനിയര്‍ ടീം പ്രതികാരം തീര്‍ക്കണമെന്നാണ് ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും ആഗ്രഹിക്കുന്നത്.
 
ഇപ്പോഴിതാ ഇതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ നായകനും ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്രയില്‍ പ്രധാന പങ്കുവഹിച്ച താരവുമായ ഉദയ് സഹാരണ്‍. പ്രതികാരം വീട്ടലല്ല തങ്ങളുടെ ലക്ഷ്യമെന്നും ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തെ പറ്റി മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ഉദയ് സഹാരണ്‍ പറഞ്ഞു. കഴിഞ്ഞുപോയ കാര്യങ്ങളെ പറ്റി ചിന്തിച്ച് വ്യാകുലപ്പെടുന്നില്ല. ഞങ്ങളുടെ കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കുകയാണ് പ്രധാനം. ഇത് ലോകകപ്പാണ് അതിനാല്‍ ഏറ്റുമുട്ടുന്ന ടീമുകളും മികച്ചവരായിരിക്കും. ഉദയ് സഹാരണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article