U19 ലോകകപ്പ് സെമിയിൽ പാകിസ്ഥാനെ എറിഞ്ഞിട്ട് കങ്കാരുക്കൾ, 2023ന് ശേഷം വീണ്ടുമൊരു ഇന്ത്യ- ഓസീസ് ലോകകപ്പ് ഫൈനലിന് കളമൊരുങ്ങുന്നു

അഭിറാം മനോഹർ

വ്യാഴം, 8 ഫെബ്രുവരി 2024 (18:27 IST)
അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍ യുവനിര. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ബാറ്റിംഗ് നിരയ്ക്ക് 48.5 ഓവറില്‍ 179 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. അസന്‍ അവൈസ്(52),അറാഫത്ത് മിന്‍ഹാസ്(52) എന്നിവര്‍ മാത്രമാണ് പാക് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഓസീസിനായി ടോം സ്‌ട്രേക്കര്‍ 9.5 ഓവറില്‍ വെറും 24 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തി.
 
ഇന്ന് വിജയിക്കുന്നവര്‍ ഫൈനലില്‍ ഇന്ത്യയെയാകും നേരിടുക. 2023ലെ സീനിയര്‍ താരങ്ങളുടെ ഏകദിന ലോകകപ്പിന് ശേഷം മറ്റൊരു ഇന്ത്യ ഓസീസ് ഫൈനലിനാകും ഇതോടെ ലോകം സാക്ഷ്യം വഹിക്കുക. സീനിയര്‍ ലെവലില്‍ 2003ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് 2023ലും മറുപടി നല്‍കാനായില്ലെങ്കിലും 2024ല്‍ ജൂനിയര്‍ താരങ്ങള്‍ക്ക് അന്നേറ്റ നോവിന് പ്രതികാരം ചെയ്യാനാകുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഒരു മത്സരവും പരാജയപ്പെടാതെയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ഫെബ്രുവരി 11നാണ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍