പാകിസ്‌താൻ പര്യടനത്തിൽ പോകുന്നതിൽ ചില ഓസീസ് താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയിൻ. നീണ്ട 24 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ പര്യടനം നടത്താൻ ഓസീസ് ക്രിക്കറ്റ് ബോർഡ് ഇന്നലെ തീരുമാനിച്ചിരുന്നു.മൂന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളും ഒരു ടി-20 യുമാണ് ഇരു ടീമുകളും തമ്മിൽ നടക്കുക.
ചിലർ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്നതിൽ സന്തുഷ്ടരാണ്. ചിലർക്ക് കുറച്ചുകൂടി അറിയണമെന്നുണ്ട്. ചിലർക്ക് പോകുന്നതിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ട്.ഞങ്ങൾ അത് ചർച്ച ചെയ്യും. താരങ്ങൾക്ക് ലഭിക്കുന്ന മറുപടിയിൽ സംതൃപ്തിയുണ്ടായാൽ ഏറ്റവും മികച്ച ടീമിനെത്തന്നെ പാകിസ്താനെതിരെ അണിനിരത്തും. ടിം പെയിൻ പറഞ്ഞു.