ആ രണ്ട് താരങ്ങൾക്കെതിരെ പന്തെറിയാൻ ബുദ്ധിമുട്ടി‌ - പാക് ബൗളിങ് താരം പറയുന്നു

അഭിറാം മനോഹർ

ചൊവ്വ, 7 ഏപ്രില്‍ 2020 (10:15 IST)
ലോകക്രിക്കറ്റിൽ താൻ പന്തെറിയാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയത് ഇന്ത്യൻ താരം രോഹിത് ശർമ്മയ്‌ക്കും ഓസീസ് താരം സ്റ്റീവ് സ്മിത്തിനും എതിരെയെന്ന് പാകിസ്ഥാൻ സ്പിന്നർ ഷദബ് ഖാൻ. കഴിഞ്ഞ ദക്വസം പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ യൂ ട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ഷദബ് ഇക്കാര്യം പറഞ്ഞത്.
 
അതേസമയം ഷദബ് ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഒരു പറ്റം ക്രിക്കറ്റ് പ്രേമികൾ അദ്ദേഹത്തിന് നേരെ വിമർശനവുമായെത്തി. ഇന്ത്യൻ നായകൻ വിരാട് കോലിയെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. പാകിസ്ഥാൻ ടീമിലെ യുവ സ്പിന്നർമാരിൽ ശ്രദ്ധേയനായ താരമാണ് 21കാരനായ ഷദബ് ഖാൻ.ലെഗ് സ്പിന്നറായ ഷദബ് ഇതുവരെ 5 ടെസ്റ്റിലും 43 ഏകദിനങ്ങളിലും 40 ടി20 മത്സരങ്ങളിലും പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍