"കോലിയും സ്മിത്തും വില്യംസണുമല്ല" ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തി ബ്രയാൻ ലാറ

അഭിറാം മനോഹർ

ചൊവ്വ, 10 മാര്‍ച്ച് 2020 (14:22 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ചതാരം ആരാണെന്ന കാര്യത്തിൽ വലിയ തർക്കങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഇന്ത്യൻ നായകനായ കോലി,  ഓസീസ് താരം സ്റ്റീവ് സ്മിത്ത്, തുടങ്ങി ആരാണ് മികച്ചതെന്ന ചർച്ചകൾ എങ്ങും നടക്കുന്നു. ഇപ്പോളിത നിലവിൽ അന്താരാഷ്ട്രക്രിക്കറ്റ് കളിക്കുന്നവരിൽ നിന്നും തന്റെ ഇഷ്ടതാരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റിൻഡീസ് ഇതിഹാസ താരമായ ബ്രയാൻ ലാറ.
 
റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസിൽ കളിക്കാനെത്തിയപ്പോളാണ് ലാറ മനസ്സ് തുറന്നത്. നിലവിൽ കളിക്കുന്നവരിൽ വെച്ച് കെ എൽ രാഹുലാണ് തന്റെ ഇഷ്ട താരമെന്നാണ് ലാറ പറയുന്നത്.മികച്ച എന്റർടൈനറും ഒരു ക്ലാസ് ബാറ്റ്സ്‌മാനും കൂടിയാണ് രാഹുൽ.കണ്ടിരിക്കാൻ രസമുള്ളതാണ് അദ്ദേഹത്തിന്റെ കളി ലാറ പറഞ്ഞു. വിരാട് കോലിയും ബാബർ അസമും ഉൾപ്പടെയുള്ളവരിൽ ആരാണ് പ്രിയതാരമെന്ന ചോദ്യത്തിനാണ് ലാറ മറുപടി നൽകിയത്.
 
വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ ഇപ്പോഴും ഞാൻ അടുത്തുനിന്ന് തന്നെ പിന്തുടരുന്നുണ്ട്. അടുത്തിടെ ശ്രീലങ്കയിൽ സമാപിച്ച ടി20 സീരീസിൽ മികച്ച പ്രകടനമാണ് വിൻഡീസ് കാഴ്ച്ചവെച്ചത്.ഇപ്പോളത്തെ ടീമുകളിൽ ഒട്ടേറെ മികച്ച താരങ്ങളുണ്ട്.സ്റ്റീവ് സ്മിത്ത്,വിരാട് കോലി,രോഹിത് ശർമ തുടങ്ങിയവരെല്ലാവരും തന്നെ മികച്ചവരാണ് പക്ഷേ എന്റെ പ്രിയതാരം രാഹുലാണ് ലാറ പറഞ്ഞു.
 
വിരാട് കോലിയേക്കാൾ മഹാനായ താരമൊന്നുമല്ല രാഹുൽ.പക്ഷേ കണ്ടിരിക്കാനിഷ്ടം രാഹുലിന്റെ ബാറ്റിങ്ങാണെന്ന് മാത്രം. മറ്റാരോടും യാതൊരു വിരോധവുമില്ലെന്നും ലാറ വിശദീകരിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍