ഇതിഹാസങ്ങൾ വീണ്ടും കളത്തലിറങ്ങുന്നു, ആരാധകർ കാത്തിരിക്കുന്ന റോഡ് സേഫ്‌റ്റി വേൾഡ് സീരീസിന് നാളെ തുടക്കം

അഭിറാം മനോഹർ

വെള്ളി, 6 മാര്‍ച്ച് 2020 (12:30 IST)
സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സേവാഗും ബ്രയാൻ ലാറയുമടക്കമുള്ള ഇതിഹാസതാരങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന് നാളെ മുംബൈയിൽ തുടക്കം. ഇന്ത്യൻ ലെജന്റ്സും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം ഏറെ നാളുകൾക്ക് ശേഷം സച്ചിൻ -സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ടിനെ ഒരിക്കൽ കൂടെ ഗ്രൗണ്ടിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
 
സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ശ്രീലങ്ക ജോണ്ടി റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക എന്നിവരാണ് ടൂർണമെന്റിൽ അണിനിരക്കുന്ന മറ്റ് ടീമുകൾ. ഒരു കാലത്ത് കളിക്കളത്തെ ആവേശം കൊള്ളിച്ച പഴയതാരങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുമ്പോൾ അതേ ആവേശത്തിൽ തന്നെയാണ് ആരാധകരും.സച്ചിൻ സേവാഗ് ഓപ്പണിങ് ജോഡിയെ കൂടാതെ യുവ്‌രാജ് സിംഗ് മുഹമ്മദ് കൈഫ് സഖ്യവും സഹീർ ഖാൻ അടക്കമുള്ള താരങ്ങളും ഇന്ത്യയുടെ നീലക്കുപ്പായത്തിൽ നാളെ കളിക്കളത്തിലെത്തും.
 
റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് മാർച്ച് 22 വരെ നീണ്ട് നിൽക്കും. പരമ്പരയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ മുംബൈ ബ്രാബോൺ  സ്റ്റേഡിയത്തിൽ മാർച്ച് 22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍