ഞാൻ കണ്ടതിൽ വെച്ച് മികച്ച പരിശീലകൻ അദ്ദേഹമാണ്, ഇഷ്ടപരിശീലകനെ ചൂണ്ടികാണിച്ച് രോഹിത് ശർമ്മ

അഭിറാം മനോഹർ

ശനി, 4 ഏപ്രില്‍ 2020 (14:17 IST)
തന്റെ കരിയറിൽ ഒപ്പം പ്രവർത്തിച്ചവരിൽ ഏറ്റവും മികച്ച കോച്ച് ആരെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വെടിക്കെട്ടുവീരൻ രോഹിത് ശർമ്മ.ഇംഗ്ലണ്ടിന്റെ മുൻ സ്റ്റാർ ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സണുമൊത്തുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണ് ഹിറ്റ്‌മാൻ കാര്യം വ്യക്തമാക്കിയത്.
 
ദേശീയ ടീമിൽ തന്നെ പരിശീലിപ്പിച്ച ആരെയുമല്ല രോഹിത് മികച്ച കോച്ചായി തിരഞെടുത്തത്. പകരം തന്റെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ കോച്ചായിരുന്ന മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്ങാണ് രോഹിത്തിന്റെ ഇഷ്ടകോച്ച്. 2014 മുതൽ 16 വരെയായിരുന്നു പോണ്ടിങ് മുംബൈയെ പ്അരിശീലിപ്പിച്ചിരുന്നത്.
 
ശരിക്കുമൊരു മാജിക്കാണ് അദ്ദേഹം. എല്ലാ കാര്യങ്ങളിലും പോണ്ടിങ് ഇടപ്പെട്ടിരുന്നു. യുവതാരങ്ങളെ പോണ്ടിങ് സഹായിച്ചു. ക്യാപ്‌റ്റൻസിയിലും അദ്ദേഹം ഒരുപാട് സഹായമായി. നിരവധി കാര്യങ്ങൾ പോണ്ടിങിൽ നിന്നും പഠിച്ചെടുക്കാൻ സാധിച്ചെന്നും എല്ലാം കൊണ്ടും വ്യത്യസ്‌തനാണ് പോണ്ടിങെന്നും രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍