അടുത്ത ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍

ചൊവ്വ, 1 നവം‌ബര്‍ 2022 (12:41 IST)
തലമുറ മാറ്റത്തിന്റെ സൂചന നല്‍കുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം ടി 20 ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പറയുന്നു. 2024 ലാണ് അടുത്ത ട്വന്റി 20 ലോകകപ്പ്. ഇനിയുള്ള രണ്ട് വര്‍ഷം പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരിക്കും സെലക്ടര്‍മാര്‍. വമ്പന്‍മാര്‍ അടക്കമുള്ള പല സീനിയര്‍ താരങ്ങളും അടുത്ത ട്വന്റി 20 ലോകകപ്പ് ഇന്ത്യക്കായി കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഈ ട്വന്റി 20 ലോകകപ്പ് പല താരങ്ങളുടെ അവസാന ടി 20 ലോകകപ്പ് ആയിരിക്കും. അങ്ങനെയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
 
1. വിരാട് കോലി 
 
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം ടി 20 ഫോര്‍മാറ്റില്‍ നിന്ന് കോലി വിരമിക്കുമെന്നാണ് സൂചന. 
 
2. രോഹിത് ശര്‍മ
 
രോഹിത് ശര്‍മയുടെയും അവസാന ട്വന്റി 20 ലോകകപ്പ് ആയിരിക്കും ഇത്. ടി 20 ഫോര്‍മാറ്റ് നായകസ്ഥാനം രോഹിത് ഉടന്‍ ഒഴിയും. ഏകദിന ലോകകപ്പ് വരെ ഏകദിന ഫോര്‍മാറ്റിലും ടെസ്റ്റിലും രോഹിത് നായകനായി തുടരും. 
 
3. കെ.എല്‍.രാഹുല്‍ 
 
കെ.എല്‍.രാഹുലിനോട് ഇടവേളയെടുക്കാനാണ് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടി 20 ഫോര്‍മാറ്റില്‍ ഇനി രാഹുല്‍ ഉണ്ടായേക്കില്ല. സമീപകാലത്തെ ഫോംഔട്ടാണ് താരത്തിനു തിരിച്ചടിയായത്. 
 
4. ദിനേശ് കാര്‍ത്തിക്ക് 
 
ദിനേശ് കാര്‍ത്തിക്കിന്റെ അവസാന ലോകകപ്പായിരിക്കും ഇത്. ഇനി ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവ് താരത്തിനു സാധ്യമല്ല. പ്രായമാണ് പ്രതികൂല ഘടകം. 
 
5. രവിചന്ദ്രന്‍ അശ്വിന്‍ 
 
ഇന്ത്യക്കായി ട്വന്റി 20 ഫോര്‍മാറ്റില്‍ അശ്വിന്‍ ഇനി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിനു ശേഷം ടി 20 ഫോര്‍മാറ്റില്‍ നിന്ന് അശ്വിന്‍ വിരമിക്കും.
 
6. ബുവനേശ്വര്‍ കുമാര്‍ 
 
ബവനേശ്വര്‍ കുമാറിന്റെ അവസാന ടി 20 ലോകകപ്പായിരിക്കും ഇത്. ഓസ്‌ട്രേലിയന്‍ സാഹചര്യം കണക്കിലെടുത്താണ് ബുവനേശ്വര്‍ കുമാറിന് ഇത്തവണ അവസരം ലഭിച്ചത്. 
 
7. മുഹമ്മദ് ഷമി 
 
അടുത്ത ടി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത മറ്റൊരു പേസറാണ് മുഹമ്മദ് ഷമി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍