ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകള്‍, കോലിക്കൊപ്പവും കോലിക്കെതിരെയും; അക്തറിന്റെ ഒളിയമ്പ്

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (10:14 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഗ്രൂപ്പിസം ശക്തമാണെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ഇന്ത്യന്‍ ടീമില്‍ വിഭാഗീയത ഉണ്ടെന്ന് കൃത്യമായി അറിയാമെന്ന് അക്തര്‍ പറഞ്ഞു. ടീം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ലോകകപ്പിലെ മോശം പ്രകടനത്തിനു കാരണം ഇതാണെന്നും അക്തര്‍ പറഞ്ഞു. 
 
'ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ട്. ഒന്ന്, വിരാട് കോലിക്കൊപ്പവും മറ്റൊന്ന് കോലിക്കെതിരെയും. വിഭജിക്കപ്പെട്ട ടീമായാണ് ഇപ്പോള്‍ ഇന്ത്യയെ കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ ഈ ടി 20 ലോകകപ്പ് നായകനെന്ന നിലയില്‍ കോലിയുടെ അവസാനത്തെ ആയതുകൊണ്ട് ആകും ഇങ്ങനെയൊരു ഗ്രൂപ്പിസം വന്നിരിക്കുന്നത്. കോലിയെടുത്ത തീരുമാനങ്ങള്‍ പലപ്പോഴും തെറ്റായിരിക്കാം. പക്ഷേ, അദ്ദേഹം വളരെ മികച്ചൊരു ക്രിക്കറ്ററാണ്. അദ്ദേഹത്തെ നമ്മള്‍ ബഹുമാനിക്കണം. വളരെ മോശം മനോഭാവത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചത്. ടോസ് നഷ്ടമായ നിമിഷം മുതല്‍ തല കുമ്പിട്ട് നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍,' അക്തര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article