എന്തുകൊണ്ട് 45 എന്ന നമ്പർ, രോഹിത്തിൻ്റെ ജേഴ്സിക്ക് പിന്നിൽ ഇങ്ങനൊരു കഥയുണ്ട്

വ്യാഴം, 12 ജനുവരി 2023 (21:01 IST)
ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമ. 2021 നവംബറിൽ നായകസ്ഥാനമേറ്റെടുത്തതോടെ രോഹിത്തിൻ്റെ മുകളിലുള്ള ഇന്ത്യൻ പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്.രോഹിത്തിൻ്റെ കരിയർ എടുത്താൽ അദ്ദേഹം തുടക്കം മുതൽ ധരിക്കുന്നത് 45 നമ്പർ ജേഴ്ഹ്സിയാണ്. എന്തുകൊണ്ടാണ് രോഹിത് ഈ നമ്പർ തെരെഞ്ഞെടുത്തത് എന്നതിന് പിന്നിൽ ഒരു കാരണമുണ്ട്.
 
9 ആണ് രോഹിത്തിൻ്റെ ഫേവറേറ്റ് നമ്പർ. അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയപ്പോൾ 9 നമ്പർ ജേഴ്സി തനിക്ക് ലഭിക്കുമെന്നാണ് രോഹിത് കരുതിയത്. എന്നാൽ മറ്റൊരു താരത്തിനാണ് ഈ നമ്പർ ലഭിച്ചത്. തുടർന്ന് അമ്മയോട് രണ്ടക്കമുള്ള ഏത് ജേഴ്സിയാണ് തെരെഞ്ഞെടുക്കുക എന്ന് ചോദിച്ചപ്പോൾ അമ്മയാണ് 45 നമ്പർ തെരെഞ്ഞെടുക്കാൻ പറഞ്ഞത്.
 
നിൻ്റെ ഇഷ്ടനമ്പർ 9 ആണ്. നാലും അഞ്ചും ചേർന്നാൽ ഒമ്പതാണ്. നിനക്ക് ഈ നമ്പർ രാശി കൊണ്ടുവരുമെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് ഐപിഎല്ലിലും ദേശീയ ടീമിലും ആ നമ്പർ തെരെഞ്ഞെടുത്തത്. രോഹിത് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍